Sunday, May 17, 2009

Dream.....

-->
ഇന്നലെ ഒരു സ്വപ്നം കണ്ടു. സാധാരണ കണ്ട സ്വപ്‌നങ്ങള്‍ ഒന്നും ഓര്‍മ്മയില്‍ നില്‍ക്കാറില്ല.... പക്ഷെ, ഇത് മനസ്സില്‍ നിന്നും അങ്ങോട്ട്‌ അങ്ങനെ പോകുന്നില്ല.  ഇപ്പോളും അതിലെ ഓരോ നിമിഷവും ഓര്‍മ്മ വരുന്നു..  അങ്ങെനെ എഴുതി തുടങ്ങി.... 
ഞാന്‍ വീട്ടില്‍ ഉണ്ട്. അച്ഛ്നും   അമ്മയും ഞാനും കൂടെ ഏതോ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍  ഇറങ്ങാണ്. സാധാരണ എന്‍റെ സ്വപ്നങ്ങളില്‍ ദൃശ്യങ്ങള്‍ മാറി മാറി വരും . എന്താണ് നടകുന്നതെന്നു മനസ്സിലാകുന്നതിനു മുന്‍പ് അത് മാറി കൊണ്ടേയിരിക്കും. ഇവിടെയും അത് തന്നെയാണ് കാണുന്നത്. ഞങ്ങള്‍ നടന്നു കൊണ്ടിരിക്കയാണ്. അമ്മയുടെ കൂടെ ഒരു ചെറിയ കുട്ടി ഉണ്ട് (!!! അത് ആരാന്നു ഇപ്പോളും ഒരു പിടിയും കിട്ടുന്നില്ല !! ) ..   നടന്നു നടന്നു പടിഞ്ഞാറെ പറമ്പ് അങ്ങ് നീണ്ടു പോകുന്നത് പോലെ തോന്നി ... അവിടെ അകലെ ആയി അവ്യക്തമായി ചെറിയ മലകളും വെള്ളച്ചാട്ടങ്ങളും  കാണാം (തളിക്കുളത്ത് വെള്ളച്ചാട്ടം !!  സ്വപ്നം അല്ലെ , എന്തും സംഭവിക്കാം.... )

അമ്മ നടന്നു എത്തുന്നതെ ഉള്ളു. അച്ഛനാണെങ്കില്‍ കുറെ മുന്നിലും എത്തി. പെട്ടെന്ന് ആകെ മൊത്തം മാറി, നോക്കുമ്പോ ഞാന്‍ ഒറ്റക്കായിരിക്കുന്നു .. അവിടെ നിന്ന് നോകുമ്പോ ദൂരെ ആയി എന്‍റെ തറവാട് കാണാം. ചെറുതായി മൂടല്‍ മഞ്ഞും ഉണ്ട്.  ആകെ ഒരു പച്ചപ്പ്‌ !! മരങ്ങള്‍ ഒക്കെ വളര്‍ന്നു വരുന്നതെ ഉള്ളു . മൂന്ന് വശത്തേക്കും വളരുന്ന ചില്ലകളും അതില്‍ പൂക്കളുമായി  ചെമ്പകം നില്‍പ്പുണ്ട് ...  കുളത്തിന്‍റെ അടുത്ത് കിളിച്ചുണ്ടന്‍ മാവും തളിര്‍ത്തു നില്‍ക്കുന്നത് കാണാം ....    വീടിന്‍റെ അടുത്തു പേര മരം കായ്ച്ചു നില്‍ക്കുന്നു ( എല്ലാം പെട്ടെന്ന് കണ്ടപ്പോള്‍ ആദ്യം ഒന്ന് പേടി തോന്നി. കാരണം, ശരിക്കും അവിടത്തെ മരങ്ങള്‍ ഒകെ ഉണങ്ങി തുടങ്ങി, കിളിച്ചുണ്ടന്‍ മാവ് ആദ്യമേ വീണു, ചെമ്പകം ഉണങ്ങി ഉണങ്ങി അവസാനം അത് വെട്ടി കളഞ്ഞു , പേര മരം പഴയ ഇലകളൊക്കെ കൊഴിഞ്ഞു വാര്ധക്യാവസ്ഥയില്‍  നില്‍പ്പുണ്ട്, ഇനി വയ്യ എന്ന് പറയും പോലെ.. പേര മരം - എന്‍റെ ചെറുപ്പത്തിലെ ഒരു വലിയ ഓര്‍മ തന്നെയാണ്.  ചേട്ടന്‍  പേരക്ക  പറച്ചു  തരുന്നതും,  ഊഞ്ഞാല്‍ ആടുന്നതും അങ്ങെനെ കുറെ ..................) 

ഞാന്‍ കുളത്തിന്‍റെ അടുത്തേക്കോടി . കുളം നല്ല വൃത്തിയില്‍ നിറഞ്ഞു നില്‍പ്പുണ്ട് . പടിഞ്ഞാറെ വശത്ത് കശുമാവും കാണാം . കശുമാവ് പൂത്തു നില്‍ക്കുന്ന വാസന എനിക്ക് കിട്ടുന്നുണ്ട്... ഞാന്‍ കുളത്തിന്‍റെ അരുകില്‍ തെങ്ങില്‍ പിടിച്ചു ചുറ്റും നോക്കി. പെട്ടെന്ന്, ദൂരെ വീട്ടില്‍ നിന്നും അച്ചച്ചന്‍ ഇറങ്ങി വരുന്നു ....  ആ പഴയ പ്രതാപത്തില്‍ !! മുടി അങ്ങിനെ നരച്ചിട്ടില്ല.. വെള്ള മുണ്ടും ജുബ്ബയും ആണ് ഇട്ടിരിക്കുന്നത് . എന്തോ ശബ്ദം കേട്ട് ഇറങ്ങിയതാണ് എന്ന് കണ്ടാല്‍ അറിയാം. പടിഞ്ഞാട്ടേക്ക് നോക്കുന്നത് കാണാം.. എന്നിട്ട് പതുക്കെ അകത്തേക്ക് കേറി പോയി .....  (ഞാന്‍ അപ്പോള്‍ മറഞ്ഞു നില്‍കുകയാണ്‌,. അച്ചാച്ചനെ ആണ് കാണുന്നത് എന്ന് വിശ്വസിക്കാനേ പറ്റുന്നില്ല !!! )     പെട്ടെന്ന് ആരോ എന്നെ വിളിക്കുന്നത്‌ പോലെ തോന്നി. നോക്കിയപ്പോള്‍ അമ്മ അകലെ നിന്നും എന്നെ വിളിക്കുന്നു. ഞാന്‍ പറഞ്ഞു , 'ഇപ്പൊ വരാം,,, ഞാന്‍ അച്ചാച്ചനെ കണ്ടു ... എനിക്കൊന്നു കൂടി കാണണം ........"  പക്ഷെ ഞാന്‍ പറയുന്നത് അമ്മക്ക് കേള്‍ക്കാന്‍ പറ്റുന്നുണ്ടായില്ല... പെട്ടെന്ന് വരാന്‍ പറഞ്ഞു അമ്മ നടക്കാന്‍ തുടങ്ങി.. 
ഞാന്‍ വീടിന്‍റെ  അടുത്തേക്ക് നടന്നു....      ചെടികള്‍   ഒക്കെ   പണ്ടത്തെത്   പോലെ   വളര്‍ന്നു   നില്‍ക്കുന്നുണ്ട്.  കാറ്റില്‍ പച്ച മരുന്നിന്‍റെ മണം വരുന്നു..   ഞാന്‍ ഇപ്പോള്‍ പേരയുടെ അടിയില്‍ നില്‍ക്കുകയാണ്. വീടിനു നല്ല മാറ്റം ഉണ്ട്. ഇപ്പോഴത്തെ പോലെ സിമെന്റിന്‍റെ തിണ്ണ അല്ല. പഴയ വൈറ്റ് സിമന്റ്‌ കൊണ്ട് ഉണ്ടാക്കിയ വെള്ള നിറത്തിലുള്ള തിണ്ണ ആണ്. പതുക്കെ വാതിലില്‍ മുട്ടി... ... അമ്മാമ്മയാണ് വാതില്‍ തുറന്നത്.. മുഖത്ത് ചെറിയ ഒരു ചിരി ഉണ്ട്, പക്ഷെ എന്നെ കണ്ടിട്ട് മനസ്സിലായില്ല എന്ന് ആ നോട്ടത്തില്‍ നിന്നും മനസ്സിലാക്കാം. എന്നോട് ആരാണെന്ന് ചോദിച്ചു ... എനിക്കാണെങ്കില്‍ പെട്ടെന്ന് ഒന്നും പറയാനും കിട്ടുന്നില്ല !! അച്ചാച്ചന്‍ നടുമുറിയില്‍ കട്ടിലില്‍ ഇരിക്കുന്നത് കാണാം .. ഞാന്‍ എന്തോ ഒരു മറുപടി പറഞ്ഞു സംസാരിച്ചു തുടങ്ങി .  അപ്പോഴേക്കും അച്ചാച്ചനും പുറത്തേക്കു വന്നു. ഞങ്ങള്‍ അവിടെ ഇരുന്നു കുറച്ചു നേരം സംസാരിച്ചു. ഞാന്‍ പേര് പറഞ്ഞു (പക്ഷെ ആപ്പോഴും അവര്‍ക്ക് എന്നെ മനസ്സിലായിട്ടില്ല എന്ന് കാണാം ) അങ്ങനെ സംസാരികുന്നതിന്റെ ഇടയ്ക്കു ഞാന്‍ പറഞ്ഞു ഈ നവംബര്‍ 25 നു ആണ് എന്‍റെ പിറന്നാള്‍ എന്ന്.
അപ്പോള്‍ അച്ചാച്ചന്‍ പറഞ്ഞു, ഞങ്ങളുടെ ഉണ്ണി (കൊച്ചുമോന്‍) അവിടെ റൂമില്‍ കിടക്കുന്നുണ്ട്. അവന്റെയും പിറന്നാള്‍ അന്ന് തന്നെയാണ്. ഞങ്ങള്‍ അപ്പോള്‍ തിണ്ണയില്‍ ഇരുന്നു സംസാരിക്ക്യാണ്. , വൈദ്യ മുറിയുടെ അടുത്തുള്ള മുറിയാണ് അച്ചാച്ചന്‍ കാണിച്ചു തന്നത് . ഞാന്‍ അങ്ങോട്ട്‌ നടന്നു.  എന്‍റെ അമ്മയും അച്ഛനും ചേട്ടനും അവിടെ ഇരിക്കുന്നുണ്ട്, അച്ഛന്‍ ബനിയനും ഇട്ടു with that evergreen smile :) ,, ചേട്ടന്‍ കിടക്കയുടെ അരികില്‍ നിള്ളത് ഇരുന്നു - കിടക്കയില്‍ കയ്യും വച്ചു ആരെയോ നോക്കി ചിരിക്കുന്നുണ്ട്.  അവരുടെ നടുക്ക് ഒരാള്‍ ചിരിച്ചു കൊണ്ട് കിടക്കുന്നു ..  നോക്കുമ്പോള്‍ പഴയ ഫോട്ടോസില്‍ കണ്ടിട്ടുള്ള എന്‍റെ കുഞ്ഞി രൂപം !!.................. ആരോ പെട്ടെന്ന് പറയുന്നത് പോലെ തോന്നി, ഞാന്‍ പഴയ കാലത്താണെന്ന്...

പെട്ടെന്ന് ഞെട്ടിയത് കൊണ്ടാണെന്ന് തോന്നുന്നു, ഉറക്കത്തില്‍ നിന്നും എണീറ്റു. സ്വപ്നം മറക്കാന്‍ പറ്റുന്നില്ല. എല്ലാവരുടെയും രൂപം മനസ്സില്‍ ഇങ്ങനെ തെളിഞ്ഞു വരുന്നു...  ഇന്നലെ കിടക്കുന്നതിനു മുന്‍പ് ഏതോ പഴയ കാര്യങ്ങള്‍ ആലോചിച്ചിരുന്നു. ചിലപ്പോള്‍ അത് കൊണ്ടായിരിക്കും ഇങ്ങനെ ഒരു സ്വപ്നം കണ്ടത്. : ചെറുപ്പത്തില്‍  അമ്മേടേം അച്ഛന്റേം കൂടെ ഓരോ പരിപാടികള്‍ക്ക് പോകുന്നതും , അങ്ങനെ... വീടിനെ പറ്റി ഓര്‍ക്കുമ്പോള്‍ പറമ്പും കുളവും ഒക്കെ എപ്പോഴും ഓര്‍മയില്‍ വരും, ചിലപ്പോള്‍ അത് കൊണ്ടായിരിക്കും അതും സ്വപ്നത്തില്‍ കേറിയത്‌ ... 
പിന്നെ അച്ചാച്ചന്‍… i really miss him…  അച്ചാച്ചന്റെ ആ സ്നേഹം, അത് ഒരിക്കലും മറക്കാന്‍ പറ്റില്ല ... വീട്ടില്‍ ഒരു പഴയ ഫോട്ടോ ഉണ്ട്. ഞാനും അമ്മയും അച്ഛനും ചേട്ടനും കൂടി വൈദ്യമുറിയുടെ അടുത്തുള്ള മുറിയില്‍ ഇരിക്കുന്നത്., ആ ചിത്രത്തിന്റെ ഒരു modified വെര്‍ഷന്‍ ആണെന്ന് തോന്നുന്നു അവസാനം സ്വപ്നത്തില്‍ കണ്ടത്.,,,, with me as a small kiddo :)

ഓര്‍മ്മകള്‍ എന്നും കൂടെ ഉണ്ടായിരിക്കട്ടെ. without that i'll be lost forever...……………………

6 comments:

Premlal said...

Research to tour to the past is to be expedited. A Wonderful Experience!

Unknown said...

ippalanu blog vayikunnathu. sarikkum swapnam kandathu thaneyano?oru katha poleyundu,enthayalum porippan swapnam thanney,.njan alochikarundu,swapnangal mostly nammude feelingsnteyum thoughtsnteyum replica thaneyale ennu,enkhil its really a good thing to own this type of heart .full picturize cheythu nalla feel odu koody vaayikan kazhinju,beutiful experince.kuttykum ishtayi.
endless emotions end aakathe pokatte!

Aisibi said...

എവിടെയോ വായിക്കുകയോ, കാണുകയോ, അതോ എന്റെ തന്നെ ചിന്തയുടെ ഭാഗമാണോ എന്നും അറീല : നമ്മള് നമ്മെ തന്നെ സ്വപ്നത്തില് കാണാറില്ല എന്നു! That is even if we are in the dream, we never see ourselves as the third person! That's lucky!

kiths said...

@Aisibi, thanx for reading and commenting :)
aa paranjathil yojikunu,,, ithu vare njan kandathokke 1st person perspective thanneya :D ellathilum njan thanne hero :D :D

Hrishy said...

Aliya, Nice writing.. :)
manglish matti.. malayalathil ezhuthanam :D

kiths said...

@Hrishy... ആദ്യത്തെ സൃഷ്ടി ആയതു കൊണ്ട് തിരക്കിട്ട് എഴുതിയതാ :D ... അടുത്തത് മലയാളത്തില്‍ തന്നെ എഴുതാന്‍ നോക്കാം..